ബാലികയെ പീഡിപ്പിച്ച് കൊന്ന പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി


ജയ്പൂര്‍: അഞ്ചുവയസുള്ള ബാലികയെ  പീഡിപ്പിച്ചുകൊന്ന കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. ധര്‍മേന്ദ്ര യാദവ് എന്നയാള്‍ക്കാണ് അല്‍വാര്‍ പ്രത്യേക പോക്സോ കോടതി വധശിക്ഷ വിധിച്ചത്. 2005ലാണ് ഇയാള്‍ അഞ്ചുവയസുകാരിയെ ക്രൂര പീഡനത്തിരയാക്കി കൊലപ്പെടുത്തിയത്. മിഠായി കൊടുക്കാമെന്ന് പറഞ്ഞ്  കുട്ടിയെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു.
പോക്സോ കോടതി പ്രത്യേക ജഡ്ജി അജയ്കുമാര്‍ ശര്‍മയാണ് വിധി പ്രഖ്യാപിച്ചത്.  2015 ഫെബ്രുവരിയിലാണ് ക്രൂര കൊലപാതകം നടന്നത്. ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കുട്ടിയെ കൊണ്ടുപോയ പ്രതി പീഡനത്തിന് ശേഷം കരിങ്കല്ലുകൊണ്ട് കുട്ടിയുടെ മുഖത്തും  സ്വകാര്യഭാഗങ്ങളിലും മുറിവേല്‍പ്പിച്ചിരുന്നു. ധര്‍മേന്ദ്ര യാദവിനെ കൊലക്കുറ്റം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റകൃത്യങ്ങള്‍ക്കാണ് കോടതി ശിക്ഷിച്ചത്.

You might also like

Most Viewed