യുവാവ് കാമുകിയെ കുത്തിക്കൊന്നു


പൂന: വഞ്ചിക്കുന്നുണ്ടെന്ന സംശയത്തിൽ യുവാവ് കാമുകിയെ കുത്തിക്കൊന്നു.വീണ പട്ലെ എന്ന ഇരുപത്തിരണ്ടുകാരിയാണ് കാമുകന്‍റെ കുത്തേറ്റു മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് പൂനയിലെ ചന്ദൻനഗറിൽ വീണ കാമുകനായ കിരണ്‍ ഷിൻഡെയെ കാണാൻ പോയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കിരണ്‍ മറ്റുള്ളവരുമായി ബന്ധം പുലർത്താത്തതിനെ തുടർന്നായിരുന്നു ഇത്. കൂടിക്കാഴ്ചയ്ക്കിടെ ഇരുവരും തമ്മിൽ തർക്കം ഉടലെടുക്കുകയും കിരണ്‍ പട്ലെയെ കുത്തുകയുമായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും പട്ലെ മരിച്ചു. പൂനയിലെ ഒരു ഐടി കന്പനിയിൽ ജീവനക്കാരാണ് ഇരുവരും. ഇവിടെവച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. കാമുകി തന്നെ വഞ്ചിക്കുകയാണെന്ന് കിരണ്‍ സംശയിച്ചിരുന്നതായി പോലീസ് അറിയിച്ചു. സംഭവത്തിനുശേഷം കിരണ്‍ ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ തുടരുകയാണെന്നു പോലീസ് അറിയിച്ചു.

You might also like

Most Viewed