മാജിക്‌ അവതരണത്തിനിടെ മജീഷ്യനെ നദിയിൽ കാണാതായി


കൊൽ‍ക്കത്ത: കൈകാലുകൾ‍ ബന്ധിച്ച്‌ നദിയിൽ‍ ചാടിയ ശേഷം രക്ഷപ്പെടുന്ന മാജിക്‌ പരീക്ഷിക്കുന്നതിനിടെ മജീഷ്യനെ കാണാതായി. പശ്ചിമബംഗാളിലെ സൊനാർ‍പൂർ‍ സ്വദേശിയായ ചഞ്ചൽ‍ സർ‍ക്കാർ‍ എന്ന മജീഷ്യനെയാണ്‌ കാണാതായത്‌. ലോകപ്രശസ്‌ത മജീഷ്യൻ ഹാരി ഹൗഡിനി പരീക്ഷിച്ച്‌ വിജയിച്ച ജാലവിദ്യയാണ്‌ ചഞ്ചൽ‍ അവതരിപ്പിക്കാൻ ശ്രമിച്ചത്‌. മാൻ‍ഡ്രേക്‌ എന്ന പേരിൽ‍ മാജിക്‌ അവതരിപ്പിക്കുന്ന 42കാരനായ ചഞ്ചൽ‍ ഹാരി ഹൗഡിനിയുടെ കടുത്ത ആരാധകനാണ്‌.

ഇന്നലെ ഉച്ചയ്‌ക്ക്‌ പന്ത്രണ്ടരയോടെയാണ്‌ ഹൗറാ പാലത്തിന്‌ താഴെ നിർ‍ത്തിയ ബോട്ടിൽ‍ നിന്ന്‌ ചഞ്ചൽ‍ നദിയിലേക്ക്‌ ചാടിയത്‌. മാജിക്‌ കാണാൻ‍ പാലത്തിൽ‍ നിന്നവരാണ്‌ ഏറെ നേരത്തിന്‌ ശേഷവും ചഞ്ചലിനെ കാണാഞ്ഞതിനെത്തുടർ‍ന്ന്‌ പോലീസിൽ‍ വിവരമറിയിച്ചത്‌. പോലീസിന്റെ നേതൃത്വത്തിൽ‍ തെരച്ചിൽ‍ നടത്തിയെങ്കിലും ചഞ്ചലിനെ കണ്ടെത്താനായില്ല. 

You might also like

Most Viewed