തെക്കൻ ചൈനയിൽ ഭൂകമ്പം; 11 മരണം, 122 പേർക്ക് പരിക്ക്


ബെയ്ജിംഗ്: തെക്കൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ ശക്തമായ ഭൂകമ്പം ഉണ്ടായതിനെ തുടർന്ന് 11 പേർ മരിക്കുകയും 122 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ചൊവ്വാഴ്ച രാവിലെയാണ് യിബിൻ സിറ്റി സർക്കാർ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അപകടത്തിൽ മരിച്ചത്. ദുരിതബാധിത പ്രദേശത്ത് രക്ഷാപ്രവർത്തനം നടക്കുകയാണെന്ന് സിൻ‌ഹുവ വാർത്താ ഏജൻസി അറിയിച്ചു.  ഭൂമിക്കടിയിൽ ഏകദേശം 16 കിലോമീറ്റർ ആഴത്തിലാണിത്. നാലോളം തുടർ ചലനങ്ങളും ഉണ്ടായി. യിബിനിലെ നഗരത്തിലെ ചാംഗ്നിംഗ്, ഗോംഗ്ഷിയാൻ കൗണ്ടികളിൽ കാര്യമായ നാശനഷ്ടങ്ങളുണ്ടെന്നാണ് റിപ്പോർട്ട്.

നഗരത്തിലെ കെട്ടിടങ്ങളും വീടുകളും തകർന്നതായി സിൻഹുവ റിപ്പോർട്ട് ചെയ്തു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളിലും ചിത്രങ്ങളിലും നാശനഷ്ടങ്ങളുടെ സൂചനയുണ്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. നാശനഷ്ടങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 2008 മേയിൽ സിച്ചുവാനിലുണ്ടായ ഭൂചലനത്തിൽ 70,000 പേർ കൊല്ലപ്പെട്ടിരുന്നു.

You might also like

Most Viewed