ഓം ബിർള എം.പി ലോക്സഭാ സ്പീക്കറാകുമെന്ന് സൂചന


ന്യൂഡൽഹി: രാജസ്ഥാനിൽ നിന്നുള്ള ബി.ജെ.പി എം.പി ഓം ബിർള ലോക്സഭാ സ്പീക്കർ ആയേക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജസ്ഥാനിലെ കോട്ട മണ്ഡലത്തിൽ നിന്നുള്ള അംഗമാണ് ഓം ബിർള. ഇതു രണ്ടാം തവണയാണ് ലോകസഭയിലേക്ക് എത്തുന്നത്. നേരത്തെ രാജസ്ഥാൻ മന്ത്രിസഭയിലും അംഗമായിരുന്നു. തിങ്കളാഴ്ച വീരേന്ദ്ര കുമാറിനെ പ്രോ ടേം സ്പീക്കറായി തെരഞ്ഞെടുത്തിരുന്നു.

You might also like

Most Viewed