ഇന്ത്യ സന്ദർശിക്കുന്ന സൗദി പൗരന്മാർക്ക് ഇ-വിസ സംവിധാനമായി


ന്യൂഡൽഹി: ഇന്ത്യ സന്ദർശിക്കുന്ന സൗദി പൗരന്മാർക്ക് ഇ-വിസ സംവിധാനമായി. സൗദി അറേബ്യയിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ഔസാഫ് സയിദാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വിരലടയാളം അടക്കമുള്ള സങ്കീർണമായ നടപടികൾ സർക്കാർ ഒഴിവാക്കി. എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. പാസ്‌പോർട്ട് വിവരങ്ങളും വിസ ചാർജും ഓൺലൈനിൽ അടക്കാൻ സൗകര്യം ഉണ്ട്. അപേക്ഷ സമർ‍പ്പിച്ചാൽ‍ 72 മണിക്കൂറിനകം വിസ ലഭിക്കും. ഒരു വർഷമായിരിക്കും ഇതിന്‍റെ കാലാവധി. 

ഇന്ത്യയിൽ വിമാനം ഇറങ്ങിയാൽ‍ അവിടെനിന്നു വിസ കൈപ്പറ്റാം. പ്രിന്‍റ് ഔട്ട് എമിഗ്രേഷൻ കൗണ്ടറിൽ സമർപ്പിച്ചാൽ ഇ−വിസ പാസ്പോർ‍ട്ടിൽ‍ സ്റ്റാന്പ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. പുതിയ ഇ−വിസ ലഭ്യമാകുന്നതോടെ അനായാസം ഇന്ത്യയിലെത്താമെന്നതിനാൽ‍ ടൂറിസം മേഖലയ്ക്ക് വന്‍ നേട്ടമാകും.

നിലവിൽ‍ ഇന്ത്യയിലേക്ക് വരുന്നതിന് വിരലടയാളം രേഖപ്പെടുത്തൽ‍, ബാങ്ക് സ്റ്റേറ്റ്‌മെന്‍റ് സമർ‍പ്പിക്കൽ‍, അഭിമുഖം തുടങ്ങി കടന്പകളേറെയുണ്ടായിരുന്നു. ഇ−വിസ സംവിധാനം അനുവദിച്ചത് ഇന്ത്യയിലേക്കുള്ള സൗദി വിനോദസഞ്ചാരികളുടെ ഒഴുക്ക് വർ‍ദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.

You might also like

Most Viewed