ആണവ കരാറിൽ‍ നിന്ന് പൂർ‍ണമായി പിന്‍മാറുമെന്നു പ്രഖ്യാപിച്ച് ഇറാൻ


ടെഹ്‌റാൻ: വൻശക്തികളുമായി 2015 ൽ ഉണ്ടാക്കിയ ആണവ കരാറിൽ‍നിന്ന് പൂർ‍ണമായി പിന്‍മാറുമെന്നു പ്രഖ്യാപിച്ച് ഇറാന്‍. ഈ മാസം 27 മുതൽ‍ കരാർ പ്രകാരം അനുവാദമുള്ളതിൽ കൂടുതൽ‍ യുറേനിയം സന്പുഷ്ടീകരിക്കാനാണ് തീരുമാനമെന്ന് ഇറാന്‍ ആണവോർ‍ജ പദ്ധതി വക്താവ് അറിയിച്ചു.

വൻശക്തികളും ഇറാനും ചേർന്നു രൂപപ്പെടുത്തിയ സംയുക്ത പ്രവർത്തന പദ്ധതി കരാർ‍ പ്രകാരം യുറേനിയം സന്പുഷ്ടീകരിക്കാനുള്ള പരിധി മുന്നൂറ് കിലോ ആണ്. ഈ മാസം 27 മുതൽ‍ ഇത് മറികടക്കാനാണ് തീരുമാനം. ഇറാൻ ആണവായുധം നിർമിക്കാതിരിക്കുന്നതിനു പകരം അവർക്കുമേൽ ഏർപ്പെടുത്തിയ സാന്പത്തിക ഉപരോധം പിൻവലിക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് 2015 ലെ ആണവ കരാർ. എന്നാൽ, കഴിഞ്ഞ വർഷം ട്രംപ് ഭരണകൂടം ഏകപക്ഷീയമായി കരാറിൽ നിന്നു പിൻമാറുകയം പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഇതോടെ പ്രതിസന്ധിയിലായ ഇറാന്‍ കരാറിൽ‍നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പ് നൽ‍കിയിരുന്നു. ഫ്രാൻസ്, ജർമനി, റഷ്യ, ചൈന, യുകെ എന്നിവരാണ് അമേരിക്കയെ കൂടാതെ കരാറിലുള്ളത്.

You might also like

Most Viewed