അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മോദിയുമായി കൂടിക്കാഴ്ച നടത്തി


ന്യൂഡൽഹി: അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.രണ്ടാമതും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട മോദിയെ പോംപിയോ അഭിനന്ദിച്ചു. മറ്റ് തന്ത്രപ്രധാന വിഷയങ്ങൾ ഒന്നും തന്നെ ചർച്ചയായില്ലെന്നാണ് വിവരം. ദേശീയ സുരക്ഷാ ഉദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യമന്ത്രി എസ്.ജയശങ്കർ എന്നിവരുമായും പോംപിയോ കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച വൈകിട്ടോടെ സന്ദർശനം പൂർത്തിയാക്കി പോംപിയോ മടങ്ങും.

You might also like

Most Viewed