ഷെറിന്‍റെ മരണം: വെസ്‌ലി മാത്യൂസിന്‍റെ കുറ്റസമ്മതം


ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സസിൽ മലയാളി ദന്പതികളുടെ മൂന്നു വയസുള്ള വളർത്തുമകൾ ഷെറിൻ മാത്യൂസിനെ കൊലപ്പെടുത്തി മൃതദേഹം പാലത്തിനടിയിൽ ഒളിപ്പിച്ച കേസിൽ എറണാകുളം സ്വദേശിയായ വളർത്തു പിതാവ് വെസ്‌ലി മാത്യൂസ് കുറ്റം സമ്മതിച്ചു. കേസിൽ ശിക്ഷയിളവ് ലഭിക്കുന്നതിന് വേണ്ടി കുട്ടിയെ പരിക്കേൽപ്പിച്ചെന്ന കുറ്റമാണ് മാത്യൂസ് സമ്മതിച്ചത്.കൊലപാതക കേസിൽ ഡാളസ് കോടതിയിൽ വിചാരണ നടക്കുന്നതിനു മുമ്പായാണ് നാടകീയ സംഭവം. കേസിൽ കൊലപാതക കുറ്റം തെളിഞ്ഞാൽ പരോളില്ലാത്ത ജീവപര്യന്തം തടവാകും മാത്യൂസിന് ലഭിക്കുക. എന്നാൽ പരിക്കേൽപ്പിച്ച കുറ്റം മാത്രമാണ് ചുമത്തപ്പെടുന്നതെങ്കിൽ 30 വർഷം തടവുശിക്ഷയിൽ ഒതുങ്ങും.
2017 ഒക്ടോബര്‍ ഏഴിനാണ് ഷെറിന്‍ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ട് ആഴ്ചകള്‍ക്ക് ശേഷം വീടിനടുത്ത കലുങ്കിനടിയിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. മലയാളി ദമ്പതികളായ വെസ്‌ലി മാത്യൂസും സിനിയും ഷെറിനെ ദത്തെടുക്കുകയായിരുന്നു.

You might also like

Most Viewed