ഇന്ദിര ജയ്സിംഗിന്‍റെയും ആനന്ദ് ഗ്രോവറിന്‍റെയും വീടുകളിൽ സി.ബി.ഐ റെയ്ഡ്


ന്യൂഡൽഹി: സുപ്രീം കോടതി മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗിന്‍റെയും ഭർത്താവ് ആനന്ദ് ഗ്രോവറിന്‍റെയും വീടുകളിൽ സി.ബി.ഐ റെയ്ഡ്. വിദേശ വിനമയ ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ഇരുവരുടേയും ഡൽഹിയിലേയും മുംബൈയിലേയും ഓഫീസുകളിലും വീടുകളിലുമാണ് റെയ്ഡ്. 

വിദേശ വിനമയ ചട്ടം ലംഘിച്ചതിനു ഇന്ദിര ജയ്സിംഗിനും ആനന്ദ് ഗ്രോവറിനുമെതിരെയും ഇവരുടെ സംഘടനയായ ലോയേഴ്‌സ് കളക്ടീവിനും എതിരെ സി.ബി.ഐ നേരത്തെ കേസെടുത്തിരുന്നു. ദന്പതികൾ വിദേശഫണ്ടുകൾ ദുരുപയോഗം ചെയ്തതായും ഇവ വിദേശത്ത് ചെലവഴിച്ചതായും സി.ബി.ഐ ആരോപിക്കുന്നു.

You might also like

Most Viewed