നടിയെ വഴിയിൽ ഇറക്കിവിട്ടു; യൂബർ ഡ്രൈവർ അറസ്റ്റിൽ


കൊൽക്കത്ത: പ്രമുഖ ബംഗാളി യുവ നടിയെ യൂബർ കാറിൽനിന്നും വലിച്ചിറക്കി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. ടെലിവിഷൻ താരം സ്വാസ്തിക ദത്തയാണ് പരാതിയുമായി രംഗത്തെത്തിയത്. ബുധനാഴ്ച ഷൂട്ടിംഗിനായി പോകുന്പോഴാണ് ഡ്രൈവർ ഭീഷണിപ്പെടുത്തുകയും കാറിൽ നിന്നും വലിച്ചിറക്കുകയും ചെയ്തതെന്ന് ഇവർ പറയുന്നു. തനിക്കുണ്ടായ ദുരനുഭവം നടി ഫേസ്ബുക്കിൽ കുറിച്ചു. ഡ്രൈവറുടെ ചിത്രവും ഫേസ്ബുക്ക് കുറിപ്പിനൊപ്പം സ്വാസ്തിക ചേർത്തിരുന്നു. 

തെക്കൻ കൊൽക്കത്തയിലെ റാനിയയിൽ ഷൂട്ടിംഗിനു പോകാനായി ബുധനാഴ്ച രാവിലെയാണ് ഓൺലൈൻ വഴി ടാക്സി ബക്ക് ചെയ്തതെന്നു സ്വാസ്തിക പറയുന്നു. വീട്ടിൽ നിന്നും ഷൂട്ടിംഗ് സ്ഥലത്തേക്ക് കാറിൽ പുറപ്പെട്ടെങ്കിലും പാതി വഴിയിൽ സർവ്വീസ് അവസാനിപ്പിച്ച ഡ്രൈവർ തന്നോട് അവിടെ ഇറങ്ങാൻ ആവശ്യപ്പെട്ടു. താൻ വിസമ്മതിച്ചപ്പോൾ കാർ എതിർ‍വശത്തേക്ക് തിരിച്ച് സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകാൻ പുറപ്പെട്ടു. അശ്ലീല ഭാഷയിൽ സംസാരിക്കാനും തുടങ്ങി. പെട്ടെന്ന് ഡോർ തുറന്ന് അയാൾ തന്നെ തള്ളിയിറക്കുകയും ചെയ്തു. ദേഷ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തി ഇയാൾ സുഹൃത്തുക്കളെ വിളിച്ചു വരുത്തി. എന്നാൽ ഷൂട്ടിംഗിന് എത്താൻ വൈകുമെന്നതിനാൽ കൂടുതൽ തർക്കങ്ങൾക്ക് നിൽക്കാതെ പെട്ടെന്നു തന്നെ സെറ്റിലെത്തുകയായിരുന്നെന്നും നടി പറഞ്ഞു.

You might also like

Most Viewed