കർണാടക പ്രതിസന്ധി; രാജിവയ്ക്കാനില്ലെന്ന് കുമാരസ്വാമി


ബംഗളൂരു: കർണാടക രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്പോഴും രാജിവയ്ക്കാനില്ലെന്ന് ഉറച്ച് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. രാജിവയ്ക്കേണ്ട അടിയന്തര സാഹചര്യമില്ല. 2008ൽ സമാനസാഹചര്യം ഉണ്ടായിട്ടും അന്നത്തെ മുഖ്യമന്ത്രി യദ്യൂരപ്പ രാജിവച്ചിരുന്നില്ല. പിന്നെ എന്തിന് താൻ രാജിവയ്ക്കണം. അത്തരമൊരു അടിയന്തര സാഹചര്യം ഇപ്പോഴില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു. വിമത എം.എൽ.എമാർ വൈകുന്നേരത്തിനുള്ളിൽ സ്പീക്കറെ കാണണമെന്ന സുപ്രീം കോടതി നിർദേശം ഉണ്ടായതിനു പിന്നാലെയാണ് കുമാരസ്വാമി തന്‍റെ നിലപാട് വ്യക്തമാക്കിയത്. 

ഇതിനിടെ സ്പീക്കറെ കാണാൻ വിമത എംഎൽഎമാർ മുംബൈയിൽനിന്നും ബംഗളൂരിവിലേക്ക് തിരിച്ചു. ഇന്ന് വൈകുന്നേരത്തോടെ 10 വിമത എംഎൽഎമാരും സ്പീക്കർ കെ.ആർ രമേഷ് കുമാറിനെ കണ്ട് രാജിസമർപ്പിക്കും. ഇതിനു ശേഷം സ്പീക്കർ കൈക്കൊള്ളുന്ന തീരുമാനമാവും ഏറെ നിർണായകമാകുക.  

You might also like

Most Viewed