അമ്യൂസ്മെന്‍റ് പാർക്കിലെ യന്ത്ര ഊഞ്ഞാൽ തകർന്ന് രണ്ട് പേർ മരിച്ചു: 27 പേർക്ക് പരിക്ക്


അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ അമ്യൂസ്‌മെന്‍റ് പാർക്കിലെ യന്ത്ര ഊഞ്ഞാൽ തകർന്ന് വീണ് രണ്ട് പേർ മരിച്ചു. 27 പേർക്ക് പരിക്കേറ്റു. അഹമ്മദാബാദിലെ കാൻകരിയയിൽ ഞായറാഴ്ചയായിരുന്നു അപകടം. യന്ത്ര ഊഞ്ഞാൽ പ്രവർത്തിച്ചു കൊണ്ടിരിക്കെ നിയന്ത്രണം വിട്ട് സമീപത്തെ തൂണിൽ ഇടിക്കുകയും തുടർന്ന് തകർന്ന് താഴേക്ക് വീഴുകയുമായിരുന്നു. പരിക്കേറ്റ 15 പേരുടെ നില ഗുരുതരമാണ്. മനാലി രാജവാടി, മുഹമ്മദ് ജാവേദ് എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

You might also like

Most Viewed