ആസാം പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ പാർലമെന്‍റിനു മുന്നിൽ കോൺഗ്രസ് എംപിമാരുടെ പ്രതിഷേധം


ന്യൂഡൽഹി: ആസാമിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും അടിയന്തിര സഹായങ്ങൾ എത്തിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്തു നിന്നുള്ള കോൺഗ്രസ് എംപിമാർ പാർലമെന്‍റിനു പുറത്ത് പ്രതിഷേധിച്ചു. നാല് എംപിമാരാണ് പാർലമെന്‍റിനു പുറത്ത് പ്രതിഷേധിച്ചത്. സംസ്ഥാന സർക്കാർ നിഷ്ക്രിയമാണെന്നും എംപിമാർ ആരോപിച്ചു. കോടികളുടെ നാശനഷ്ടമുണ്ടെന്നും കൂടുതൽ കേന്ദ്രസഹായം ഉടൻ അനുവദിക്കണമെന്നും എംപിമാർ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ 33 ജില്ലകളിൽ 28 എണ്ണവും പ്രളയദുരിതത്തിലാണ്. 26 ലക്ഷത്തോളെ ജനങ്ങളെയാണ് പ്രളയം ബാധിച്ചത്. 11 പേരാണ് ഇതുവരെ പ്രളയത്തിൽപ്പെട്ട് മരണമടഞ്ഞത്.

You might also like

Most Viewed