കൽരാജ് മിശ്രയെ ഹിമാചൽപ്രദേശ് ഗവർണറായി നിയമിച്ചു


ന്യൂഡൽഹി: മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന കൽരാജ് മിശ്രയെ ഹിമാചൽപ്രദേശ് ഗവർണറായി നിയമിച്ചു. നിലവിലെ ഹിമാചൽ ഗവർണറായിരുന്ന ആചാര്യ ദേവവ്രതിനെ ഗുജറാത്തിലേക്കും മാറ്റി. രാഷ്ട്രപതിഭവനാണ് ഇരുവരുടെയും നിയമനം സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.ഒന്നാം മോദി സർക്കാരിൽ ചെറുകിട വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു 78 വയസുകാരനായ കൽരാജ് മിശ്ര. 75 വയസ് കഴിഞ്ഞതിനാൽ 2017ൽ അദ്ദേഹം മന്ത്രിസ്ഥാനം രാജിവയ്ക്കുകയും ചെയ്തു. ഗുജറാത്ത് ഗവര്‍ണറായിരുന്ന ഒ.പി കോലി വിരമിക്കുന്ന ഒഴിവിലാണ് ആചാര്യ ദേവവ്രതിന്‍റെ നിയമനം.

You might also like

Most Viewed