ആരോഗ്യരേഖകളുടെ ഡിജിറ്റിലൈസേഷൻ ഒരുങ്ങി കേന്ദ്രം; അഞ്ചു ക്ലിക്കില്‍ എല്ലാ വിവരങ്ങളും അറിയാം


ന്യൂഡൽഹി :രാജ്യത്തെ മുഴുവന്‍ പൗരന്മാരുടേയും ആരോഗ്യവിവരങ്ങള്‍ ഡിജിറ്റൈസ് ചെയ്യാനൊരുങ്ങി കേന്ദ്രം. ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോഡ്സ്(E.H.R) ലൂടെയാണ് ഇതു സാധ്യമാക്കുക. ഇതോടെ മുഴുവന്‍ ആരോഗ്യവിവരങ്ങളും അഞ്ചു ക്ലിക്കുകളില്‍ കാണാന്‍ സാധിക്കും.
നാഷണല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് ബ്ലൂപ്രിന്റിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഓഗസ്റ്റ് 4-ന് മുമ്പ് അറിയിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഓഹരി ഉടമകളെ അറിയിച്ചിട്ടുണ്ട്. രോഗികളുടെ ടെസ്റ്റ് വിവരങ്ങളും, പല ആരോഗ്യസ്ഥാപനങ്ങളില്‍ നിന്നും അവര്‍ക്കു ലഭിക്കുന്ന സേവനങ്ങളെ സംബന്ധിച്ച മുഴുവന്‍ രേഖകളും ഇ.സി.ആറില്‍ റെക്കോഡ് ചെയ്യപ്പെടുന്നതിലൂടെ അത് ചികിത്സാചിലവ് കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ സമ്പൂര്‍ണ രോഗനിര്‍ണയ വിവരങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും.

 

You might also like

Most Viewed