ഷീലാ ദീക്ഷിതിന്റെ അന്ത്യവിശ്രമസ്ഥലം നിഗംബോധ്ഘട്ടിലെ സിഎന്‍ജി ശ്‌മശാനത്തില്‍


ന്യൂ ഡല്‍ഹി : ആഗ്രഹം പോലെ മരണശേഷം മൃതദേഹം സിഎന്‍ജി ശ്‌മശാനത്തില്‍ സംസ്കരിക്കാന്‍ തയ്യാറായി ഷീലാ ദീക്ഷിതിന്റെ കുടുംബം.

2012ലാണ് യമുനാതീരത്ത് നിഗംബോധ് ഘട്ട് ശ്‌മശാനത്തില്‍ സിഎന്‍ജി മെഷീന്‍ സ്ഥാപിക്കപ്പെട്ടത്. ഡല്‍ഹിയില്‍ മലിനീകരണം കുറയ്ക്കാനായി സിഎന്‍ജി വാതകം വാഹനങ്ങളില്‍ ഉപയോഗിക്കാനുള്ള നടപടികള്‍ ആരംഭിച്ചത് ഷീലാ ദീക്ഷിത് മുഖ്യമന്ത്രി ആയിരിക്കെയാണ്. വാഹനങ്ങളിലും മറ്റും പ്രകൃതിവാതകം ഉപയോഗിക്കുന്നതിനോടൊപ്പം മൃതദേഹം ദഹിപ്പിക്കാനും സിഎന്‍ജി ഉപയോഗിക്കാന്‍ അവര്‍ ഉപദേശിച്ചു.

ആചാരങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് ഇതെന്ന് ചൂണ്ടിക്കാട്ടി പഴയ രീതിയില്‍ നിന്ന് മാറാന്‍ ഭൂരിഭാഗം പേരും തയാറായില്ല. താന്‍ മരിക്കുന്പോള്‍ സിഎന്‍ജി ശ്‌മശാനത്തില്‍ സംസ്കരിക്കണം എന്നാണ് ഷീലാ ദീക്ഷിത് ആഗ്രഹിച്ചിരുന്നത്.

ആ ആഗ്രഹപ്രകാരമാണ് ഇപ്പോള്‍ ഷീലാ ദീക്ഷിതിന്റെ മൃതദേഹം നിഗംബോധിലുള്ള സിഎന്‍ജി ശ്‌മശാനത്തില്‍ ദഹിപ്പിക്കുന്നതെന്ന് മകന്‍ സന്ദീപ് ദീക്ഷിത് പറഞ്ഞു.

ഉച്ചയ്ക്ക് 12 മണിക്ക് എ ഐ സി സി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷം രണ്ടരയോടെ നിഗംബോധ്ഘട്ടിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം.

You might also like

Most Viewed