കാശ്മീരിനെ ലോ​ക​ത്തി​ന്‍റെ ടൂ​റി​സം കേ​ന്ദ്ര​മാ​ക്കി മാറ്റണം : രാ​ജ്നാ​ഥ് സിം​ഗ്


ശ്രീനഗര്‍: കാശ്മീരിനെ ലോകത്തിന്‍റെ ടൂറിസം കേന്ദ്രമാക്കി മാറ്റാന്‍ ഭീകരതയെ ഇല്ലായ്‌മ ചെയ്യണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. കശ്മീര്‍ പ്രശ്നം ഉടന്‍ പരിഹരിക്കുമെന്നും ഇതിനായി ഭീകരതയെ തുരത്താന്‍ അന്താരാഷ്ട്ര സമൂഹം ഒന്നിച്ചു കൈകോര്‍ത്ത് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.കാര്‍ഗില്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി കഠ്വവയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.താഴ്‌വരയിലെ വിഘടനവാദി നേതാക്കളെയും അദ്ദേഹം വിമര്‍ശിച്ചു. സ്വന്തം കുട്ടികളെ വിദേശത്തു പഠിക്കാന്‍ അയച്ചിട്ട് മറ്റ് കുട്ടികളെ കല്ലെറിയാന്‍ നിര്‍ബന്ധിക്കുകയാണ്. ചെറിയ കുട്ടികളെ വരെ മുദ്രാവാക്യം വിളിക്കാന്‍ പ്രേരിപ്പിക്കുകയാണെന്നും രാജ്നാഥ് സിംഗ് ആരോപിച്ചു.

You might also like

Most Viewed