കർണാടകയിൽ വിശ്വാസവോട്ടെടുപ്പ് ഇന്ന്; നേരിട്ട് ഹാജരാകാൻ ഒരു മാസം സമയം തേടി വിമതർ


ബെംഗളൂരു:കർണാടകയിൽ വിശ്വാസവോട്ടെടുപ്പ് ഇന്നത്തേക്കു നീണ്ടതോടെ നേരിട്ട് ഹാജരാകാൻ ഒരു മാസം സമയം ആവശ്യപ്പെട്ട് വിമത എംഎൽഎമാർ. മുംബൈയിലുള്ള 13 വിമത എംഎല്‍എമാരാണ് സമയം തേടിയിരിക്കുന്നത്. ഇന്ന് 11നകം നേരിട്ട് ഹാജരാകണമെന്ന് സ്പീക്കർ രമേശ് കുമാര്‍ ഇവർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇല്ലെങ്കിൽ അയോഗ്യതാ നടപടികളുമായി മുന്നോട്ടുപോകുമെന്നായിരുന്നു മുന്നറിയിപ്പ്.

അതേ സമയം, വിശ്വാസവോട്ടെടുപ്പ് ഇന്ന് ആറിനകം നടക്കുമെന്നാണ് പ്രതീക്ഷ. വോട്ടെടുപ്പ് ഇന്നുതന്നെ നടത്തണമെന്ന് സ്പീക്കർ ഇന്നലെ പറഞ്ഞിരുന്നു. ഇന്നലെതന്നെ നടപടികൾ പൂർത്തിയാക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും ചർച്ച നീണ്ടുപോകുകയായിരുന്നു. അർദ്ധരാത്രി വരെ സഭ ചേർ‌ന്നെങ്കിലും വോട്ടെടുപ്പ് നടന്നില്ല. വോട്ടെടുപ്പ് എത്രയും വേഗം നടത്തണമെന്ന ഗവർണർ വാജുഭായ് വാലയുടെയും സ്പീക്കർ രമേശ് കുമാറിന്റെയും നിർദേശങ്ങൾ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും ഭരണപക്ഷവും തള്ളിക്കളയുകയായിരുന്നു. മുംബൈയിലുള്ള വിമതരെ തിരിച്ചെത്തിച്ച് രാജിക്കാര്യത്തിൽ നടപടിയെടുത്തിട്ടു മതി വോട്ടെടുപ്പ് എന്ന നിലപാടിലാണ് സർക്കാർ.

You might also like

Most Viewed