അതിരുവിട്ട 60 ലക്ഷം വീഡിയോ ക്ലിപ്പുകൾ നീക്കി ടിക് ടോക്


ന്യൂഡൽഹി: ചൈനീസ് വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക് ഒരു വർഷത്തിനിടെ നീക്കിയത് 60 ലക്ഷം വീഡിയോ ക്ലിപ്പുകൾ. ആപ്ലിക്കേഷന്‍റെ ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്നാണു നടപടിയെന്നു കന്പനി വിശദീകരിക്കുന്നു.ഇന്ത്യയിലെ ആപ്ലിക്കേഷനിൽ നിയമവിരുദ്ധമോ, അശ്ലീലമോ ആയ ഉള്ളടക്കങ്ങൾ പാടില്ലെന്ന കർശ്ശന നിബന്ധന പാലിക്കാനാണ് ഈ തീരുമാനമെന്ന് ഇന്ത്യയിലെ ടിക് ടോക് ഡയറക്ടർ സച്ചിൻ ശർമ അറിയിച്ചു.ടിക് ടോക്കിന് ഇന്ത്യയിൽ 20 കോടി ഉപഭോക്താക്കളുണ്ടെന്നും പത്തു ഭാഷകളിൽ ലഭ്യമാണെന്നും ആപ്പിന്‍റെ മാതൃകന്പനിയായ ബെയ്ജിംഗ് ബൈറ്റ്ഡാൻസ് ടെക്നോളജി കോർപറേഷൻ അവകാശപ്പെട്ടു.

 

You might also like

Most Viewed