പാക് വെടിവെപ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പിഞ്ചു കുഞ്ഞ് മരിച്ചു


ശ്രീനഗർ: അതിർത്തിയിൽ പാകിസ്താൻ നടത്തിയ വെടിവെപ്പിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തുദിവസം പ്രായമായ ആൺകുഞ്ഞ് മരിച്ചു. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് പാകിസ്താന്റെ ഭാഗത്തുനിന്ന് വെടിനിർത്തൽ കരാർ ലംഘനമുണ്ടായത്. പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയ്ക്കു സമീപത്തേക്കായിരുന്നു പാക്സൈന്യം വെടിയുതിർത്തത്. സംഭവത്തിൽ കുഞ്ഞിനും രണ്ടുമുതിർന്നവർക്കും പരിക്കേൽക്കുകയായിരുന്നു. തുടർന്ന് കുഞ്ഞിനെ പൂഞ്ച് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെയാണ് കുഞ്ഞ് മരിച്ചത്. പരിക്കേറ്റ മുതിർന്നവരെ ജമ്മുവിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.

You might also like

Most Viewed