പീഡനത്തില്‍ ജനിച്ച കുഞ്ഞ് വര്‍ഷങ്ങൾക്കു ശേഷം പിതാവിനെതിരെ നിയമയുദ്ധത്തിന്


വെസ്റ്റ് മെഡ്ലൻഡ്: അമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കി തന്റെ ജനനത്തിന് കാരണക്കാരാനായ പിതാവിനെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് യുവതി നിയമപോരാട്ടത്തിന് . 13-ാം വയസിൽ മാതാവിനെ കുടുംബസുഹൃത്ത് പീഡനത്തിന് ഇരയാക്കിയതിനെ തുടർന്നാണ് താൻ ജനിച്ചതെന്ന് അറിഞ്ഞതോടെ 18 വർഷത്തിന് ശേഷമാണ് യുവതി നിയമപോരാട്ടത്തിന് ഇറങ്ങിയത്. വെസ്റ്റ് മെഡ്ലൻഡിലാണ് സംഭവം. ബി.ബി.സിയാണ് യുവതിയുടെ നിയമപോരാട്ടം പുറംലോകത്ത് എത്തിച്ചത്. 1969 ലായിരുന്നു പീഡനം നടന്നത്.
1970-ൽ ഏഴുമാസം പ്രായമുള്ളപ്പോൾ യുവതിയെ മറ്റൊരു കുടുംബം ദത്തെടുത്തു. എന്നാൽ 18-ാം വയസിൽ തന്റെ മാതാവിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ അമ്മ പീഡനത്തിനിരയായതിന്റെ ഫലമായാണ് താൻ ജനിച്ചതെന്ന് തിരിച്ചറിയുകയായിരുന്നു. 35 വയസ് പ്രായം കൂടുതലുള്ള കുടുംബസുഹൃത്താണ് അമ്മയെ പീഡിപ്പിച്ചതെന്ന് ഇവർ കണ്ടെത്തി.
യുവതിയുടെ അമ്മയ്ക്ക് പരാതിപ്പെടാനും നിയമപോരാട്ടവുമായി മുന്നോട്ട് പോകാനും താല്പര്യം ഉണ്ടായിരുന്നില്ല.  ഇതോടെ പെൺകുട്ടി നേരിട്ട് കോടതിയിൽ ഹാജരായി താൻ തന്നെ ഒരു തെളിവാണെന്നും ഡി.എൻ.എ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു. 
13 വയസുള്ളപ്പോൾ പീഡിപ്പിക്കപ്പെട്ടതുകൊണ്ടു തന്നെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന ഗുരുതര കുറ്റം കൂടി തന്റെ പിതാവ് ചെയ്തിരിക്കുകയാണെന്ന് യുവതി വ്യക്തമാക്കി. തന്റെ ജനനത്തിന് കാരണക്കാരനായ വ്യക്തി കുറ്റവാളിയാണെന്നും അയാൾ ശിക്ഷിക്കപ്പെടണമെന്നും തന്റെ അമ്മയ്ക്ക് നീതി ലഭിക്കണമെന്നും മകൾ ആവശ്യപ്പെടുന്നു.

You might also like

Most Viewed