ദേശീയ പതാക പ്രൊഫൈല്‍ ചിത്രമായി സോഷ്യൽ മീഡിയയിൽ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണോ?


ന്ത്യൻ ദേശീയ പതാക പ്രൊഫൈൽ ചിത്രമാക്കരുത് എന്ന് നിർദേശിക്കുന്ന വാട്സാപ്പ് സന്ദേശങ്ങൾ വ്യാപകമാണ്. പതാക സമൂഹമാധ്യമങ്ങളിൽ പ്രൊഫൈൽ ചിത്രമായി നൽകുന്നത് നിയമവിരുദ്ധമാണെന്ന രീതിയിലും വാർത്തകൾ പ്രചരിക്കുന്നുണ്ട്. ദേശീയ മഹിമയെ അപകീർത്തിപ്പെടുത്തുന്നത് തടയുന്നതിനുള്ള 1971-ലെ നിയമവും (Prevention of Insults to National Honour Act 1971) 2002 ലെ ഇന്ത്യൻ ഫ്ളാഗ് കോഡും ഉദ്ധരിച്ചാണ് വാട്സാപ്പ് സന്ദേശങ്ങൾ പ്രചരിക്കുന്നത്. എന്നാൽ  പതാക പ്രൊഫൈൽ ചിത്രമായി സോഷ്യൽ മീഡിയയിൽ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണോ?

അല്ല, ഇന്ത്യൻ പൗരന്മാർക്ക് ദേശീയ പതാക എത്രനാൾ വേണമെങ്കിലും അവരുടെ പ്രൊഫൈൽ ചിത്രമാക്കാൻ സാധിക്കുമെന്ന് ഫാക്റ്റ് ചെക്കർ വെബ്സൈറ്റ് ആയ ബൂം പറയുന്നു. എന്നാൽ ഇന്ത്യൻ പതാകയോടുള്ള ആദരവും, പവിത്രതയും നിലനിർത്തി മാത്രമേ അത് ചെയ്യാൻ പാടുള്ളൂ എന്ന് മാത്രം. ഇന്ത്യൻ പതാകയെ അപമാനിക്കും വിധമുള്ള പ്രദർശനങ്ങൾ നിയമം അനുവദിനീയമല്ല. 1950 ലെ ചിഹ്നങ്ങൾ പേരുകൾ (അനുചിതമായ ഉപയോഗം തടയൽ) നിയമം, 1971 ലെ ദേശീയ അഭിമാന നിയമത്തെ (National Honour Act) അപകീർത്തിപ്പെടുത്തുന്നത് തടയൽ നിയമം, 2002 ലെ ഫ്ളാഗ് കോഡ് എന്നിവയാണ് ദേശീയ പതാക സംബന്ധിച്ച നിയന്ത്രണങ്ങൾ അനുശാസിക്കുന്ന നിയമങ്ങൾ.

പതാക സോഷ്യൽ മീഡിയയിൽ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രാജ്യത്തെ അപമാനിക്കും വിധം പതാകയെ പ്രദർശിപ്പിക്കാൻ പാടില്ല
പതാകയിൽ ഒന്നും എഴുതാൻ പാടില്ല
അഴുക്കും കേടുപാടുകളും ഉള്ള പതാകകൾ പ്രദർശിപ്പിക്കാൻ പാടില്ല.
കുങ്കുമ നിറം താഴെയായി പതാക പ്രദർശിപ്പിക്കാൻ പാടില്ല.

You might also like

Most Viewed