ഡൽ‍ഹി മെട്രോ േസ്റ്റഷനിൽ‍ 25കാരി ആത്മഹത്യ ചെയ്തു


ന്യൂഡൽ‍ഹി: ഡൽ‍ഹി മെട്രോയിലെ ആദർ‍ശ് നഗർ‍ യെല്ലോ ലൈൻ േസ്റ്റഷനിൽ‍ യുവതി ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ 7.30നാണ് അനിത എന്ന 25കാരി ട്രെയിനു മുന്നിൽ‍ ചാടിയത്. വിശ്വവൈദ്യശാലയിൽ‍ നിന്നും ജഹാന്‍ഗീർ‍പുരി േസ്റ്റഷനിലേക്ക് പോയതായിരുന്നു ട്രെയിൻ. അപകടത്തെ തുടർ‍ന്ന് ഗതാഗതം കുറച്ചുസമയം തടസ്സപ്പെട്ടു.

ജഹാൻഗിർ‍പുരി സ്വദേശിയാണ് അനിത. വിവാഹിതയും മൂന്നര വയസ്സും എട്ടുമാസവും പ്രായമുള്ള രണ്ട് പെൺ‍മക്കളുടെ അമ്മയുമാണ്. ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. അനിതയുടെ മൃതദേഹം ബാബു ജഗ്ജീവൻ‍ രാം ആശുപത്രിയിലേക്ക് മാറ്റി.

You might also like

Most Viewed