മികച്ച പോലീസുകാരനുള്ള പുരസ്‌കാരം നേടി മണിക്കൂറുകൾക്കകം കോൺസ്റ്റബിൾ അറസ്റ്റിൽ‍


ഹൈദരാബാദ്: സ്വാതന്ത്ര്യദിനത്തിൽ‍ മികച്ച പോലീസുകാരനുള്ള പുരസ്‌കാരം നേടിയ പോലീസ് കോൺ‍സ്റ്റബിൾ‍ ഇന്നലെ കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായി. തെലങ്കാന പോലീസിൽ‍ കോൺറ്റബിളായ പല്ലേ തിരുപ്പതി റെഡ്ഡിയാണ് അറസ്റ്റിലായത്. സ്വാതന്ത്ര്യ ദിനത്തിൽ‍ സംസ്ഥാന ആഭ്യന്തര മന്ത്രി ശ്രീനിവാസ് ഗൗണ്ടയുടെ കയ്യിൽ നിന്നാണ് ഇയാൾ പുരസ്‌കാരം സ്വീകരിച്ചത്.

ഇന്നലെയാണ് 17000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ‍ പല്ലേ തിരുപ്പതി റെഡ്ഡിയെ അഴിമതി വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. തെലങ്കാന മെഹ്ബൂബ് നഗർ‍ പോലീസ് േസ്റ്റഷനിൽ‍ വെച്ചാണ് ഇയാൾ‍ കൈക്കൂലി വാങ്ങിയത്. എം. സുരേഷ് എന്നയാളുടെ പരാതിയിലാണ് അറസ്റ്റ്. കൈക്കൂലി നൽ‍കിയില്ലെങ്കിൽ‍ തന്റെ ട്രാക്ടർ‍ സർ‍ക്കാരിലേക്ക് കണ്ടുകെട്ടുമെന്ന് കഴിഞ്ഞ ഒരു വർ‍ഷമായി തിരുപ്പതി റെഡ്ഡി ഭീഷണിപ്പെടുത്തുന്നു എന്നാണ് രമേഷ് പരാതി നൽ‍കിയത്.

തുടർ‍ന്ന് രമേഷ് അഴിമതി വിരുദ്ധ സ്‌ക്വാഡിനെ സമീപിക്കുകയായിരുന്നു. സ്‌ക്വാഡിന്റെ നിർ‍ദ്ദേശ പ്രകാരം രമേഷ് കൈക്കൂലി നൽ‍കി. ഇത് വാങ്ങി പോക്കറ്റിലിടാൻ ഒരുങ്ങവെയാണ് റെഡ്ഡി പിടിയിലായത്. തുടർ‍ന്ന് ഇയാളെ കോടതിയിൽ‍ ഹാജരാക്കി.

You might also like

Most Viewed