അരുണ്‍ ജെയ്റ്റ്‍ലിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു


ന്യൂഡൽഹി: മുൻ ധനമന്ത്രി അരുൺ ജെയ്‍റ്റ്ലിയുടെ ആരോഗ്യനില  ഗുരുതരമായി തുടരുന്നു. വൃക്ക രോഗത്തിന് ചികിത്സയിലായിരുന്ന ജെയ്‍റ്റ്ലിയെ കഴിഞ്ഞ  9-നാണ് എയിംസില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തിന്‍റെ ആരോഗ്യ നിലയിൽ പുരോഗതി കാണിച്ചെങ്കിലും ഇന്നലെ വീണ്ടും സ്ഥിതി വഷളാവുകയായിരുന്നു. 
കാർഡിയോ ന്യുറോ വിഭാഗത്തിലെ വിദഗ്ധ ഡോക്ടർമാർ ജെയ്‍റ്റ്ലിയുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർദ്ധൻ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്, ബി.എസ്പി നേതാവ് മായാവതി എന്നിവർ ഇന്ന് എയിംസില്‍ ജയ്റ്റ് ലിയെ സന്ദര്‍ശിച്ചു.

You might also like

Most Viewed