മഹാരാഷ്ട്രയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 15 പേർ മരിച്ചു:35 പേർ‌ക്ക് പരിക്ക്


ദൂലെ: മഹാരാഷ്ട്രയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 15 പേർ മരിച്ചു. 35 പേർ‌ക്ക് പരിക്കേറ്റു. ഞായറാഴ്ച്ച രാത്രിയിൽ ദൂലെ ജില്ലയിലെ നിംഗുലിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരതരമാണ്. ഔറംഗബാദിലേക്ക് പോകുകയായിരുന്ന മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഇരുവാഹനത്തിലേയും ഡ്രൈവർമാർ മരിച്ചു. മരണസഖ്യ ഉയരാൻ സാധ്യതയുള്ളതായി അധികൃതർ പറഞ്ഞു.

You might also like

  • KIMS Bahrain Medical Center

Most Viewed