മകൻ പിതാവിനെ കൊന്ന് കഷ്ണങ്ങളാക്കി നുറുക്കി ബക്കറ്റുകളിൽ നിറച്ചു


ഹൈദരാബാദ്: എൺപതുകാരനായ പിതാവിനെ മകൻ കൊലപ്പെടുത്തിയ ശേഷം ശരീരം വെട്ടിനുറുക്കി. പിന്നീട് ശശീരഭാഗങ്ങൾ ഇയാൾ ഏഴോളം ബക്കറ്റുകളിൽ നിറച്ചുവെച്ചു. തെലങ്കാനയിലെ മാൽക്കജ്ഗിരി ഏരിയയിലെ കൃഷ്ണഹാർ കോളനിയിൽ ഇന്നലെയാണ് സംഭവം. റെയിൽവേയിൽ നിന്ന് വിരമിച്ച എസ്. മാരുതി കിഷൻ എന്നയാളെയാണ് മകൻ കിഷൻ ക്രൂരമായി കൊലപ്പെടുത്തിയത്. ഇയാൾ തൊഴിൽ രഹിതനാണ്.
ഇവരുടെ വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പോലീസിൽ വിവരമറിയിച്ചു. പോലീസ് എത്തി വീട് പരിശോധിച്ചപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. ബക്കറ്റുകളിൽ നിന്ന് ശരീരഭാഗങ്ങൾ കണ്ടെത്തിയ പോലീസ് മാരുതിയുടെ ഭാര്യയെയും സഹോദരിയെയും ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന് പിന്നിൽ കിഷനാണെന്ന് വ്യക്തമായത്. സംഭവശേഷം ഇയാൾ ഒളിവിലാണ്. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് അച്ഛനും മകനും ഇടയിൽ നിലനിന്നിരുന്ന തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. ഇരുവരും വഴക്കിടുന്നത് പതിവായിരുന്നെന്ന് പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

You might also like

Most Viewed