ജെയ്റ്റ്‌ലിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല; വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനില്‍ക്കുന്നത്


ന്യൂഡൽഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല. അതീവ ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയാണ്. പൂര്‍ണമായും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജെയ്റ്റ്‌ലിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. 
 രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍, രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്, ഗൗതം ഗംഭീര്‍, മോഹന്‍ ഭഗവത്, റാം വിലാസ് പസ്വാന്‍, ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ കല്‍രാജ് മിശ്ര, സമാജ് വാദി പാര്‍ട്ടി നേതാവ് അമര്‍ സിംഗ് തുടങ്ങിയവര്‍ എയിംസ് ആശുപത്രിയിലെത്തി അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടു. അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവ ഗുരുതരം ശ്വാസ തടസ്സത്തെ തുടര്‍ന്ന് 66കാരനായ ജെയ്റ്റ്‌ലിയെ ഓഗസ്റ്റ് 9ാം തീയതിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പത്താം തിയതി ജെയ്റ്റ്‌ലിയുടെ ആരോഗ്യനില സംബന്ധിച്ച് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിവിട്ടിരുന്നു. അതിന് ശേഷം ജെയ്റ്റിലിയുടെ ആരോഗ്യത്തെക്കുറിച്ച് എയിംസ് അധികൃതരുടെ ഭാഗത്ത് ഒരു അറിയിപ്പും ഉണ്ടായിട്ടില്ല. ധനമന്ത്രിയായിരുന്ന ജെയ്റ്റ്‌ലി അനാരോഗ്യത്തെ തുടര്‍ന്നു ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നില്ല.മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്ന് പ്രധാനമന്ത്രിക്ക് കത്ത് അയ്ക്കുകയും ചെയ്തിരുന്നു.രണ്ടു വര്‍ഷത്തിലേറേയായി വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിരുന്നു അദ്ദേഹം.

You might also like

  • KIMS Bahrain Medical Center

Most Viewed