കാശ്മീർ വിഷയം: ഇന്ത്യക്കെതിരെ പാകിസ്ഥാൻ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക്


ന്യൂഡൽഹി: കാശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് സംസ്ഥാനത്തെ വിഭജിച്ച ഇന്ത്യയുടെ തീരുമാനത്തിനെതിരെ പാകിസ്ഥാൻ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക്. പാക് വിദേശകാര്യമന്ത്രി ഷാ മഹ്‍മൂദ് ഖുറേഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എല്ലാ നിയമവശങ്ങളും പരിശോധിച്ചാണ് തീരുമാനമെടുത്തതെന്നാണ് ഷാ മഹ്‍മൂദ് ഖുറേഷി വ്യക്തമാക്കുന്നത്. ഇന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ നേതൃത്വത്തിൽ ഫെഡറൽ ക്യാബിനറ്റ് യോഗം ചേർ കശ്മീർ വിഷയത്തിൽ ഇന്ത്യൻ നിലപാടിന് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാകിസ്ഥാൻ അന്താരാഷ്ട്ര കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. കാശ്മീർ പ്രശ്നം ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും ഇടയിൽ മാത്രം ചർച്ച ചെയ്യേണ്ടതാണെന്നും കശ്മീരിന്‍റെ പ്രത്യേക പദവി ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നുമുള്ള രാജ്യത്തിന്‍റെ നിലപാടിനോടാണ് അമേരിക്കൻ പ്രതിരോധ സെക്രട്ടറി മാർക് എസ്‍പർ പിന്തുണ അറിയിച്ചത്. പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗുമായി മാർക് എസ്‍പർ ഫോൺ വഴി ചർച്ച നടത്തി.

You might also like

Most Viewed