മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ബാബുലാൽ ഗൗർ അന്തരിച്ചു


ഭോപ്പാൽ: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ബാബുലാൽ ഗൗർ (89) അന്തരിച്ചു. ബുധനാഴ്ച രാവിലെ ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഏതാനും നാളുകളായി വാർധക്യസഹജമായ അസുഖത്തെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. 2004 മുതൽ 2005 വരെയാണ് ഗൗർ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നത്. ഗോവിന്ദപുര മണ്ഡലത്തില്‍നിന്ന് 10 തവണ നിയമസഭയിലെത്തി. 1999 മുതല്‍ 2003 വരെ നിയമസഭ പ്രതിപക്ഷ നേതാവായി. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് 2018-ല്‍ അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍നിന്ന് പിന്‍വാങ്ങിയിരുന്നു. ഉത്തർപ്രദേശിലെ പ്രതാപ്ഗഡിൽ 1930 ജൂൺ രണ്ടിനാണ് ഗൗറിന്‍റെ ജനനം. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെയാണ് സജീവ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്.

You might also like

Most Viewed