മഹാരാഷ്ട്രയിൽ നാലു നിലക്കെട്ടിടം തകർ‍ന്നുവീണു; രണ്ട് പേർ‍ മരിച്ചു, നിരവധി ആളുകൾ‍ കുടുങ്ങിക്കിടക്കുന്നു


ഭിവണ്ടി: മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ‍ നാലുനില കെട്ടിടം തകർ‍ന്നുവീണ് രണ്ട് പേർ‍ കൊല്ലപ്പെടുകയും നിരവധിയാളുകൾ‍ കെട്ടിടത്തിൽ‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർ‍ട്ടുകൾ‍. വെള്ളിയാഴ്ചയായിരുന്നു ഇത്തരത്തിൽ‍ അപകടമുണ്ടായത്.

rn

ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ‍ രക്ഷാപ്രവർ‍ത്തനം പുരോഗമിക്കുകയാണ്. അശാസ്ത്രീയമായി നിർ‍മ്മിച്ചിരിക്കുന്ന കെട്ടിടത്തിൽ‍ വിള്ളലുകൾ‍ കണ്ടെത്തിയതിനെത്തുടർ‍ന്ന് മുനിസിപ്പാലിറ്റി 22 കുടുംബങ്ങളെ മാറ്റി പാർ‍പ്പിച്ചിരുന്നു. എന്നാൽ‍ സാധനങ്ങൾ‍ എടുക്കുവാന്‍ തിരികെ കയറിയപ്പോഴാണ് ബഹുനിലക്കെട്ടിടം തകർ‍ന്നുവീണത്. ഇതോടെയാണ് ഇവർ കുടുങ്ങിയിരിക്കുന്നത്. പരിക്കേറ്റ നാൽ പേരെ ആശുപത്രിയിൽ‍ എത്തിച്ചു. ഭിവണ്ടിയിലെ ശാന്തിനഗറിൽ‍ എട്ടുവർ‍ഷങ്ങൾ‍ക്ക് മുന്‍പ് നിർ‍മ്മിച്ചിരിക്കുന്ന ഈ കെട്ടിടം നിയമവിരുദ്ധമായാണ് നിർ‍മ്മിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

You might also like

Most Viewed