അരുൺ ജെയ്റ്റ്ലിക്ക് രാജ്യത്തിന്‍റെ ആദരം; സംസ്കാരം ഇന്ന് നിഗംബോധ് ഘട്ടിൽ


ന്യൂഡൽഹി: അന്തരിച്ച മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ മൃതദേഹ സംസ്കാരം ഇന്ന് നടക്കും. പൂർണ ഔദ്യോഗിക ബഹുമതികളോടെ യമുനാ തീരത്തുള്ള നിഗംബോധ് ഘട്ടിൽ വെച്ചാണ് സംസ്കാര കർമ്മങ്ങൾ നടക്കുക. ഉച്ചയ്ക്ക് രണ്ടുമണിയോടെ സംസ്കാര കർമ്മങ്ങൾ ആരംഭിക്കും. ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് ജെയ്റ്റ്ലിയുടെ ഭൗതിക ദേഹം പൊതുദർശനത്തിനായി എത്തിച്ചിരിക്കുകയാണ് ഇപ്പോൾ. 

രാവിലെ മുതൽ ജെയ്റ്റ്ലിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി പ്രമുഖർ അദ്ദേഹത്തിന്റെ വസതിയിലെത്തിയിരുന്നു. മുതിർന്ന് കോൺഗ്രസ് നേതാവായ മോത്തിലാൽ വോറ, എൻ.സി.പി നേതാവ് ശരദ് പവാർ, പ്രഫുൽ പട്ടേൽ, ആർ.എൽഡി നേതാവ് അജിത് സിങ്, ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തുടങ്ങിയവർ രാവിലെ തന്നെ ജെയ്റ്റ്ലിയുടെ വീട്ടിലെത്തിയിരുന്നു.                                                                             

ഈ മാസം ഒന്പതിനു ശ്വാസതടസ്സത്തെത്തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം ശനിയാഴ്ച ഉച്ചയ്ക്ക് 12.07 ഓടെയാണ് മരണത്തിന് കീഴടങ്ങിയത്. മൃതദേഹത്തിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തുടങ്ങിയ നേതാക്കൾ ശനിയാഴ്ച ആദരാഞ്ജലിയർപ്പിച്ചിരുന്നു.

You might also like

Most Viewed