പ​ട്ട​ത്തി​ന്‍റെ നൂ​ൽ‍ ക​ഴു​ത്തി​ൽ‍ കു​രു​ങ്ങി നാ​ല​ര വ​യ​സു​കാ​രി മ​രി​ച്ചു


ന്യൂഡൽഹി: ബൈക്കിൽ‍ സഞ്ചരിക്കവെ പട്ടത്തിന്‍റെ നൂൽ‍ കഴുത്തിൽ‍ കുരുങ്ങി നാലര വയസുകാരി മരിച്ചു. ഡൽഹി ഖജുരി ഖാസ് പ്രദേശത്താണ് സംഭവം. ഇഷിക എന്ന പെൺകുട്ടിയാണ് മരിച്ചത്. മാതാപിതാക്കൾക്കൊപ്പം ബൈക്കിൽ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. 

പട്ടത്തിന്‍റെ നൂൽ കഴുത്തിൽ കുരുങ്ങി കുട്ടിയുടെ ശ്വാസനാളി മുറിഞ്ഞുപോയി. ഇന്നലെ ജമുന ബസാറിലെ ഹനുമാൻ മന്ദിർ സന്ദർശിക്കാൻ പോകവെയാണ് അപകടമുണ്ടായത്. നിരോധിത ഗ്ലാസ് പൗഡർ കോട്ടിംഗുള്ള പട്ടമാണ് അപകടത്തിനു കാരണമായതെന്ന് പോലീസ് അറിയിച്ചു.

You might also like

Most Viewed