പ്ലാസ്റ്റിക് വിമുക്ത ഇന്ത്യയെന്ന ആഹ്വാനവുമായി പ്രധാനമന്ത്രിയുടെ മൻ കീ ബാത്ത്


ന്യൂഡൽഹി: മഹാത്മാ ഗാന്ധിയുടെ 150−ാം ജന്മവാർഷിക ദിനമായ ഒക്ടോബർ രണ്ടിന് ഇന്ത്യയെ പ്ലാസ്റ്റിക്ക് വിമുക്ത രാജ്യമാക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കീ ബാത്ത്. 

അടിഞ്ഞുകൂടി കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ദീപാവലിക്കുമുന്പ് സുരക്ഷിതമായി സംസ്കരിക്കാനുള്ള ഉപായങ്ങൾ കണ്ടെത്താൻ അദ്ദേഹം തദ്ദേശ ഭരണ സ്ഥാപനങ്ങളോടും സർക്കാർ ഇതര സംഘടനകളോടും കോർപ്പറേറ്റ് സ്ഥാപനങ്ങളോടും അഭ്യർത്ഥിച്ചു. സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യവെ ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക്ക് ഉപേക്ഷിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. സപ്റ്റംബർ 11ന് ആരംഭിക്കുന്ന ശുചിത്വ പ്രചാരണ പരിപാടിയിൽ പങ്കാളികളാകാൻ അദ്ദേഹം മൻ കി ബാത്തിൽ ആഹ്വാനം ചെയ്തു. കുന്നുകൂടി കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ റീസൈക്കിൾ ചെയ്യാൻ വ്യവസായ ലോകത്തിന് കഴിയും. അത് ഇന്ധനമാക്കി ഉപയോഗിക്കാനും അവർക്ക് സാധിക്കും. ദീപാവലിക്ക് മുന്പ് പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്കരിക്കുകയെന്ന ലക്ഷ്യം നേടാൻ അതിലൂടെ സാധിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

You might also like

Most Viewed