തേജസ് ട്രെയിനുകൾ സ്വകാര്യവൽക്കരിക്കുന്നു


ന്യൂഡൽഹി: രണ്ട് തേജസ് ട്രെയിനുകൾ‍ സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനമെടുത്ത് റെയിൽ‍വേ ബോർ‍ഡ്. ആദ്യഘട്ടം എന്ന നിലയിൽ‍ ലഖ്നൗ−−-ന്യൂഡൽഹി, അഹമ്മദബാദ്-മുംബൈ സെൻ‍ട്രൽ‍ തേജസ് ട്രെയിനുകളാണ് ഐ.ആർ.‍ടി.സി മുഖേന സ്വകാര്യ മേഖലയ്ക്ക് കൈമാറുക. മൂന്ന് വർ‍ഷത്തേക്ക് സ്വകാര്യമേഖലയിലെ ഓപ്പറേറ്റർ‍മാർ‍ക്ക് ട്രെയിൻ ഓടിക്കാം. ഈ ട്രെയിന്‍റെ ടിക്കറ്റ് നിരക്കുകൾ‍ പൂർ‍ണ്ണമായും സ്വകാര്യ ഓപ്പറേറ്റർ‍ക്ക് തീരുമാനിക്കാം. സാധാരണ ട്രെയിനിൽ‍ കിട്ടുന്ന ടിക്കറ്റ് ഇളവുകൾ‍ ഒന്നും സ്വകാര്യ തേജസ് ട്രെയിനിൽ‍ ലഭിക്കില്ല.

ഈ ട്രെയിന്‍റെ സമയം, േസ്റ്റഷനുകൾ‍, ഓടാൻ എടുക്കുന്ന സമയം, വേഗത എന്നിവ റെയിൽ‍വേയുമായി സഹകരിച്ച് തീരുമാനിക്കും. ട്രെയിൻ സുരക്ഷയിൽ‍ ഒത്തുതീർ‍പ്പ് ഇല്ലാതെ ഓപ്പറേറ്റർ‍മാർ‍ക്ക് ട്രെയിനിന്‍റെ സൗകര്യങ്ങളിൽ‍ മാറ്റം വരുത്താം. റെയിൽ‍വേയുടെ അടിസ്ഥാന സൗകര്യങ്ങളും എഞ്ചിനും ഉപയോഗിക്കുന്നതിന് ദിവസ വാടക ഇനത്തിൽ‍ തുക സ്വകാര്യ ഓപ്പറേറ്റർ‍മാർ‍ റെയിൽ‍വേയ്ക്ക് നൽ‍കാനായിരിക്കും ധാരണം.

അതേ സമയം ട്രെയിൻ അപകടത്തിൽ‍ പെട്ടാലോ  നിർ‍ത്തലാക്കിയാലോ നൽ‍കേണ്ട നഷ്ടപരിഹാര തുക നിലവിലുള്ള റെയിൽ‍വേ മാനദണ്ഡങ്ങൾ‍ക്ക് അനുസരിച്ചായിരിക്കും. ട്രെയിനിൽ‍ ഏത് ക്ലാസ് വേണം എന്ന് സ്വകാര്യ ഓപ്പറേറ്റർ‍ക്ക് തീരുമാനിക്കാം. ഈ ട്രെയിന്‍റെ ടിക്കറ്റ് ബുക്കിംഗിനുള്ള സംവിധാനം സ്വകാര്യ ഓപ്പറേറ്റർ‍ സ്വയം ഉണ്ടാക്കണം എന്നാണ് വ്യവസ്ത. എന്നാൽ‍ തുടക്കത്തിൽ‍ ഐ.ആർ‍.സി.ടി.സിയുടെ സംവിധാനം ഉപയോഗപ്പെടുത്തും. ഇതേ സമയം മറ്റ് ടിക്കറ്റ് വിതരണത്തിന് തടസം നേരിടാത്ത രീതിയിൽ‍ റെയിൽ‍വേ േസ്റ്റഷനുകളിൽ‍ സ്വകാര്യ ട്രെയിനുകളുടെ ടിക്കറ്റ് വിതരണം ചെയ്യാനും സംവിധാനം ഉണ്ടാകും. അതേ സമയം ട്രെയിൻ വിനോദ സഞ്ചാരത്തിനും, ഒരു ബോഗി മുഴുവനായും ബുക്ക് ചെയ്യാനും സൗകര്യം ലഭിക്കും.

You might also like

Most Viewed