ചിദംബരത്തിന്റെ ജാമ്യഹർജിയിൽ ഡൽഹി ഹൈക്കോടതി സിബിഐയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു


ന്യൂഡൽഹി: ഐ.എൻ.എക്.സ് മീഡിയ കേസിൽ ജാമ്യം തേടിയുള്ള പി.ചിദംബരത്തിന്റെ ഹർജിയിൽ ഡൽഹി ഹൈക്കോടതി സിബിഐയോട് തൽസ്ഥിതി (സ്റ്റാറ്റസ്) റിപ്പോർട്ട് ആവശ്യപ്പെട്ടു. ഏഴ് ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് ആവശ്യം. സെപ്റ്റംബർ 23-ന് ഇനി ഹർജിയിൽ വാദം കേൾക്കും.
തന്നെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാനുള്ള സിബിഐ കോടതി വിധിക്കെതിരെയും ചിദംബരം അപ്പീൽ നൽകിയിട്ടുണ്ട്. നിയമത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് എതിരായിട്ടാണ് തന്നെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതെന്ന് ചിദംബരം ഈ ഹർജിയിൽ ആരോപിച്ചു.
കേസിൽ സിബിഐയും എൻഫോഴ്സ്മെന്റും അറസ്റ്റ് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ചിദംബരം സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. തുടർന്നാണ് സിബിഐ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നത്. ഇതിനിടെ ചിദംബരത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷ ഡൽഹി റോസ് അവന്യൂ കോടതിയും ഇന്ന് പരിഗണിക്കുന്നുണ്ട്.

You might also like

Most Viewed