മരടിലെ ഫ്ളാറ്റ് ഉടമകൾ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കടഹർജി നൽകും


കൊച്ചി: മരടിലെ ഫ്ളാറ്റ് പൊളിക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ ഫ്ളാറ്റ് ഉടമകൾ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കടഹർജി നൽകും. ഇതോടൊപ്പം സംസ്ഥാനത്തെ 140 എം.എൽ.എമാർക്കും നിവേദനം നൽകാൻ ഫ്ളാറ്റ് ഉടമകൾ തീരുമാനിച്ചു.ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിക്കുന്നതിനു പുറമേയാണിത്. കുടിയൊഴിപ്പിക്കൽ സാമാന്യ നീതിക്കെതിരാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണു ഫ്ളാറ്റുടമകൾ ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഉത്തരവാദിത്തമുള്ളവർ തന്നെ നീതി നിഷേധം കാണിക്കുന്നു എന്നും ഫ്ളാറ്റ് ഉടമകൾ ഹൈക്കോടതിയെ അറിയിക്കും.അഞ്ചു ദിവസത്തിനകം കുടിയൊഴിയണമെന്നു കാട്ടി ഫ്ളാറ്റ് ഉടമകൾക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഭൂരിഭാഗവും കൈപ്പറ്റാൻ വിസമ്മതിച്ചു.

അതേസമയം, ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ടു സംസ്ഥാന സർക്കാർ സോളിസിറ്റർ ജനറലിനോടു നിയമോപദേശം തേടിയതായും റിപ്പാർട്ടുണ്ട്. കഴിഞ്ഞദിവസം സുപ്രീംകോടതിയിൽനിന്ന് കർശന നിർദേശമുണ്ടായതിനു പിന്നാലെയാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്തയിൽനിന്ന് സംസ്ഥാന സർക്കാർ നിയമോപദേശം തേടിയത്.

You might also like

Most Viewed