ഹിന്ദിയേക്കാളും ഹിന്ദുവിനേക്കാളും ഹിന്ദുത്വയേക്കാളും വലുതാണ് ഇന്ത്യ; അമിത് ഷായ്ക്ക് മറുപടിയുമായി അസദുദ്ദിൻ ഒവൈസി


ന്യൂഡൽഹി: ഹിന്ദിയേക്കാളും ഹിന്ദുവിനേക്കാളും ഹിന്ദുത്വയേക്കാളും ഉയര്‍ന്നതാണ് ഇന്ത്യയെന്ന് അമിത് ഷായ്ക്ക് മറുപടിയുമായി അസദുദ്ദിൻ ഒവൈസി. എല്ലാ ഇന്ത്യക്കാരുടേയും മാത്യഭാഷ ഹിന്ദിയല്ല. ഈ രാജ്യത്തിന്‍റെ നാനാത്വത്തിന്‍റെ മനോഹാരിതയെ അഭിനന്ദിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോയെന്ന് ഒവൈസി ചോദിക്കുന്നു. ഭരണഘടനയിലെ അനുഛേദം 29 ഏതൊരു പൗരനും ഭാഷയും സംസ്കാരവും ഉറപ്പു നല്‍കുന്നുണ്ടെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.  
രാജ്യത്തെ ഒന്നായി നിലനിർത്താൻ ഹിന്ദി ഭാഷയ്ക്ക് സാധിക്കുമെന്നും മാതൃഭാഷയ്ക്കൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് വർദ്ധിപ്പിക്കണമെന്നും അമിത് ഷാ പറഞ്ഞതിന് പിന്നാലെയാണ് ഒവൈസിയുടെ പ്രതികരണം. രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകേണ്ടത് പ്രധാനമാണ്. ജനങ്ങൾ വ്യാപകമായി സംസാരിക്കുന്ന ഹിന്ദി ഭാഷയ്ക്ക് അതിന് സാധിക്കുമെന്നും സർദാർ വല്ലഭായ് പട്ടേലും മഹാത്മാ ഗാന്ധിയും സ്വപ്നം കണ്ട ഒരു രാജ്യം ഒരു ഭാഷ എന്ന ലക്ഷ്യത്തിനായി ജനങ്ങൾ മുന്നിട്ടിറങ്ങണമെന്നുമായിരുന്നു അമിത് ഷായുടെ  ട്വീറ്റ്.  

You might also like

Most Viewed