മോദിക്ക് മുതലയെയും പെരുന്പാന്പിനെയും അയയ്ക്കാനൊരുങ്ങിയ പാക് ഗായികക്കെതിരെ നിയമ നടപടി


ന്യൂഡൽഹി‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനമായി പെരുന്പാന്പിനെയും മുതലയെയും നൽകുമെന്ന് വീഡിയോ സന്ദേശം പ്രചരിപ്പിച്ച പാക്്‍ ഗായികക്കെതിരെ നിയമനടപടി. ലഹോറിലാണ് പാക്ക് പോപ് സ്റ്റാറും അവതാരകയുമായ റാബി പിർസാദ മോദിക്കെതിരെയുള്ള ഭീഷണി സന്ദേശം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത്. ലഹോറിലെ ബ്യൂട്ടി പാർലറിൽ‍ റാബ് പിർസാദയുടെ വളർത്തു മൃഗങ്ങളായ മുതലയെയും പെരുന്പാന്പുകളെയും ഉപയോഗിച്ചായിരുന്നു ഭീഷണി. 

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ വീഡിയോ സ്വകാര്യ ചാനൽ സംപ്രേക്ഷണം ചെയ്തതോടെ അനധികൃതമായി മൃഗങ്ങളെ കൈവശം വെച്ചതിന് യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് പഞ്ചാബ് മൃഗസംരക്ഷണ വിഭാഗം അധികൃതർർ. മൃഗസംരക്ഷണ നിയമലംഘനത്തിന്‍റെ പേരിൽ ഇവർക്കെതിരെ ലഹോർ കോടതിയിൽ മൃഗസംരക്ഷണ വിഭാഗം ചലാൻ സമർപ്പിച്ചിട്ടുണ്ട്. 

You might also like

Most Viewed