പാകിസ്ഥാൻ ഈ വർഷം വെടിനിർത്തൽ കരാർ ലംഘിച്ചത് 2000ൽ അധികം തവണ: വിദേശകാര്യ മന്ത്രാലയം


ന്യൂഡൽഹി: ഈ വർഷം പാകിസ്ഥാന്റെ ഭാഗത്തു നിന്ന് 2050ൽ അധികം തവണ വെടിനിർത്തൽ കരാർ ലംഘനമുണ്ടായെന്നും ഇതേത്തുടർന്ന് 21 പേർക്ക് ജീവൻ നഷ്ടപ്പെട്ടെന്നും വിദേശകാര്യ മന്ത്രാലയം. 2003ലെ വെടിനിർത്തൽ കരാർ ലംഘിക്കരുതെന്നും നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും സമാധാനം പാലിക്കണമെന്നും പാകിസ്ഥാനോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നതായും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ജമ്മു കാശ്മീരിൽ മനുഷ്യാവകാശലംഘനങ്ങൾ നടക്കുന്നെന്ന ആരോപണം യു.എന്നിൽ പാകിസ്ഥാൻ ഇന്ത്യക്കെതിരെ ഉന്നയിച്ചിരുന്നു. ഇതിനു ദിവസങ്ങൾക്കു ശേഷമാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായ വെടിനിർത്തൽ കരാർ ലംഘനങ്ങളെ കുറിച്ചുള്ള പുതിയ വിവരങ്ങൾ ഇന്ത്യ പുറത്തുവിടുന്നത്.                                            പരമാവധി സംയമനം പാലിച്ചു കൊണ്ടാണ് വെടിനിർത്തൽ കരാർ ലംഘനങ്ങളോടും ഭീകരവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങളോടും ഇന്ത്യൻ സൈന്യം പ്രതികരിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

You might also like

Most Viewed