ചീഫ് ജസ്റ്റിസിനെതിരെ പരാതിക്കാരിക്കെതിരെ നല്‍കിയ കേസ് അവസാനിപ്പിച്ചു


ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ സുപ്രീം കോടതി ജീവനക്കാരിക്കെതിരെ വഞ്ചനാകുറ്റം ആരോപിച്ച് നല്‍കിയ കേസ് ഡല്‍ഹി കോടതി അവസാനിപ്പിച്ചു. കൂടുതല്‍ നിയമ നടപടികള്‍ വേണ്ടെന്ന് പരാതിക്കാരന്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് കേസ് അവസാനിപ്പിച്ചത്. നേരത്തെ കഴിഞ്ഞ ഏപ്രിലിലാണ് യുവതി ചീഫ് ജസ്റ്റിസ്  രഞ്ജന്‍ ഗൊഗോയ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് രംഗത്തെത്തിയത്. എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് സുപ്രീംകോടതി നിയോഗിച്ച അന്വേഷണ കമ്മിറ്റി ചീഫ് ജസ്റ്റിസിന് ക്ലീന്‍ ചിറ്റ് നല്‍കി. സുപ്രീംകോടതിയില്‍ ജോലി വാങ്ങി നല്‍കാമെന്ന വാഗ്ദാനം നല്‍കി യുവതി 50000 രൂപ വാങ്ങിയെന്നാണ് പരാതിക്കാരനായ നവീന്‍ കുമാറിന്‍റെ ആരോപണം. കേസ് പിന്‍വലിക്കാനുള്ള തീരുമാനം എന്‍റേതുമാത്രമാണ്. കൂടുതല്‍ നടപടിയുമായി മുന്നോട്ട് പോകാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല. ഇക്കാര്യത്തില്‍ ഒരു രീതിയിലുമുള്ള പ്രഷര്‍ ഉണ്ടായിരുന്നില്ലെന്നും പരാതിക്കാരനായ നവീന്‍ കുമാര്‍ വ്യക്തമാക്കിയതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

You might also like

Most Viewed