തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ യുടെ പറന്പിൽ നിന്നും കിട്ടിയ മൃതദേഹം തിരിച്ചറിഞ്ഞു


ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജുനയുടെ പറന്പിൽ നിന്നും കഴിഞ്ഞ ദിവസം അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയിരുന്നു. മരിച്ച ആളെ തിരിച്ചറിഞ്ഞു. ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. തെലങ്കാനയിലെ മഹബൂബ് നഗറിലെ പാപ്പിറെഡ്ഡുഗുഡ ഗ്രാമത്തിലെ കൃഷിഭൂമിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ചക്കലി പാണ്ഡു (30)  എന്നയാളാണ് മരിച്ചത് എന്നാണ് പൊലീസ് അറിയിക്കുന്നത്. മൃതദേഹത്തിനടുത്ത് കണ്ടെത്തിയ പേഴ്സില്‍ നിന്ന് ആധാർ കാർഡും ഫോട്ടോ അടങ്ങുന്ന വിവരങ്ങളുമുണ്ടായിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് ആളെ തിരിച്ചറിഞ്ഞത്.  ജ്യേഷ്ഠന്റെ മരണത്തെത്തുടര്‍ന്ന് വിഷാദാവസ്ഥയിലായതിനാല്‍ താന്‍ ആത്മഹത്യ ചെയ്യുന്നുവെന്ന് എഴുതിയ കുറിപ്പും സമീപത്തുനിന്ന് കിട്ടി. ജൈവകൃഷിക്കായി ഒരു വര്‍ഷം മുമ്പ് നാഗാര്‍ജുനയുടെ കുടുംബം വാങ്ങിയതാണ് സ്ഥലം.

You might also like

Most Viewed