പഠനശേഷം വിവാഹം മതിയെന്ന് പെണ്‍കുട്ടി; പതിനെട്ടുകാരന്‍ ആത്മഹത്യ ചെയ്തു


ജയ്പൂര്‍: കാമുകിയുമായി വഴക്കുണ്ടായി, പതിനെട്ടുകാരന്‍ ഹോട്ടല്‍മുറിയില്‍ ആത്മഹത്യ ചെയ്തു. ജയ്പൂരിലാണ് സംഭവം.വിവാഹത്തെക്കുറിച്ച് സംസാരിക്കുകയായിരുന്ന യുവാവും പെണ്‍കുട്ടിയും ഹോട്ടല്‍ മുറിയില്‍ വെച്ച് തമ്മില്‍ വഴക്കാകുകയും ഒടുവില്‍ യുവാവ് ആത്മഹത്യ ചെയ്യുകയുമായിരുന്നു. 
വളരെ പെട്ടന്ന് വിവാഹം ചെയ്യണമെന്നായിരുന്നു യുവാവിന്‍റെ ആഗ്രഹം. എന്നാല്‍ ഇതിന് വിസമ്മതിച്ച പെണ്‍സുഹൃത്ത്  തനിക്ക് തുടര്‍ന്ന് പഠിക്കണമെന്ന് യുവാവിനെ അറിയിക്കുകയും  പഠനശേഷം മാത്രമേ വിവാഹം ചെയ്യൂ എന്ന നിലപാടെടുത്തതുമാണ് കാമുകനെ ചൊടിപ്പിച്ചത്. ഇതിന്‍റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും പെണ്‍കുട്ടി ബാത്ത് റൂമില്‍ പോയ സമയത്ത് യുവാവ്  ഫാനില്‍ തൂങ്ങി ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോട്ടല്‍ അധികൃതര്‍ യുവാവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

You might also like

Most Viewed