കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം 38 മണിക്കൂര്‍ പിന്നിട്ടു: സമാന്തര തുരങ്കം നിര്‍മ്മിക്കുന്നു


തിരുച്ചിറപ്പള്ളി: തിരുച്ചിറപ്പള്ളി നാടുകാട്ടുപ്പട്ടിയിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം 38 മണിക്കൂര്‍ പിന്നിടുന്നു.  സുജിത്ത് വില്‍സണ്‍ എന്ന കുഞ്ഞിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ്. നിലവില്‍ കുട്ടി 100 അടി താഴ്ചയിലാണെന്നാണ് റിപ്പോര്‍ട്ട്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പ്രദേശവാസിയായ ബ്രിട്ടോയുടെ മകന്‍ സുജിത്ത് വില്‍സണ്‍ കുഴല്‍ക്കിണറാിനായി എടുത്ത കുഴിയില്‍ വീണത്. ആദ്യം 25 അടി താഴ്ചയില്‍ തങ്ങി നിന്നിരുന്ന കുട്ടി പിന്നീട് എഴുപതടിയോളം താഴ്ചയില്‍ പോയിരുന്നു. ദേശീയ ദുരന്ത നിവാരണ സേന ഉള്‍പ്പെടെയുള്ള സംഘത്തിന്റെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കുട്ടിക്ക് ശ്വസിക്കാനായി കുഴല്‍ക്കിണറിന് അകത്തേക്ക് ഓക്‌സിജന്‍ പൈപ്പുകള്‍ ഇട്ടിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനം 38 മണിക്കൂര്‍ പിന്നിടുമ്പോള്‍ ഒരു കിലോമീറ്റര്‍ അകലെയായി തുരങ്കം നിര്‍മ്മിക്കാനൊരുങ്ങുകയാണ് രക്ഷാസംഘം. ഒഎന്‍ജിസിയില്‍ നിന്് എത്തിച്ച റിങ് മെഷീന്‍ ഉപയോഗിച്ചാണ് കുഴി എടുക്കുന്നത്. 110 അടി താഴ്ചയില്‍ വഴി തുരന്ന്, ദുരന്ത നിവാരണ സേനയുടെ ഉദ്യോഗസ്ഥനെ അയച്ച് കുട്ടിയെ രക്ഷിക്കാനാണ് ശ്രമം നടക്കുന്നത്. വാക്വം സിസ്റ്റം ഉപയോഗിച്ച് കുട്ടി കൂടുതല്‍ താഴ്ചയിലേക്ക് വീഴാതിരിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. സമാന്തര തുരങ്കം വിജയം കണ്ടില്ലെങ്കില്‍ കുഞ്ഞിനെ റോബോട്ടിക് ആംസ് ഉപയോഗിച്ച് പുറത്തെടുക്കാന്‍ ശ്രമിക്കുമെന്നും തമിഴ്‌നാട് പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു.

You might also like

Most Viewed