കനത്ത മഴ: മുംബൈയില്‍ ഗതാഗതം തടസപ്പെട്ടു


മുംബൈ: മഹാചുഴലിക്കാറ്റിലുണ്ടായ  ന്യൂനമർദ്ദത്തെത്തുടര്‍ന്ന് മുംബൈയിലും സമീപ ജില്ലകളിലും കനത്ത മഴ. രാവിലെ മുതൽ പെയ്യുന്ന മഴയില്‍ നഗരത്തിൽ വിവിധയിടങ്ങളില്‍ വെള്ളക്കെട്ടുകള്‍ ഉണ്ടായി. ഇതേത്തുടര്‍ന്ന് പലയിടത്തും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കരയിലേക്ക് എത്തുന്നതിന് മുമ്പ് അറബിക്കടലിൽ വച്ച് തന്നെ മഹാ ചുഴലിക്കാറ്റ് ദുർബലമായതായും മുന്നറിയിപ്പ് നൽകേണ്ട സാഹചര്യമില്ലെന്നും ഒരു ദിവസം കൂടി മഴ തുടരുമെന്നും കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

You might also like

Most Viewed