തന്റെ വാക്ക് കേൾക്കാതെ ടിക് ടോക്കില്‍ വീഡിയോ ഇട്ടു: ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി


വിജയവാഡ: ടിക് ടോക്ക് ആപ്ലിക്കേഷനില്‍ വീഡിയോ ചെയ്ത് അപ്ലോഡ് ചെയ്തതിന് യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ പ്രകാസം ജില്ലയിലെ കനിഗിരി എന്ന പ്രദേശത്താണ് സംഭവമുണ്ടായത്. 30കാരിയായ വീട്ടമ്മ ഫാത്തിമയാണ് കൊല്ലപ്പെട്ടത്. ഫാത്തിമയുടെ ഭര്‍ത്താവ് ചിന്നപ്പാച്ചു ഷാഹിബ്(35) ഇവരെ കൊലപ്പെടുത്തുകയായിരുന്നു. ഒക്ടോബര്‍ 27നാണ് ദാരുണ സംഭവം നടന്നത്.
ഫാത്തിമ ആത്മഹത്യ ചെയ്തതെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ കഴുത്തില്‍ സാരി ഉടക്കിയത് മാത്രമല്ലാതെ ബലമുള്ള മറ്റെന്തോ ഒന്നും ഞെരിഞ്ഞിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമായി. തുടര്‍ന്ന് ഫാത്തിമയുടെ കുടുംബത്തെയും അയല്‍വാസികളെയും പോലീസ് ചോദ്യം ചെയ്തു. ഇതോടെയാണ് ഷാഹിബും ഫാത്തിമയും തമ്മില്‍ ടിക് ടോക്ക് വീഡിയോയെ കുറിച്ച് തര്‍ക്കമുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിക്കുന്നത്.
ഇതേ തുടര്‍ന്ന് അന്വേഷണം തന്നിലേക്ക് വരുന്നുണ്ടെന്ന് മനസിലാക്കിയ ഷാഹിബ് ഒളിവില്‍ പോയി. പിന്നീട് ഇയാളെ പോലീസി പിടികൂടുകയും ഇയാള്‍ പോലീസിന് മുന്നില്‍ കുറ്റ സമ്മതം നടത്തുകയും ചെയ്തു.

You might also like

Most Viewed