രാഹുൽ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹർജി സുപ്രീംകോടതി തള്ളി


ന്യൂഡൽഹി: കോണ്‍ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ് ജസ്റ്റീസുമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം.ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഹർജിയും തള്ളിയത്. റഫാൽ യുദ്ധവിമാന ഇടപാടിൽ പ്രധാനമന്ത്രി മോഷണം നടത്തിയെന്ന് സുപ്രീംകോടതി വ്യക്തമാക്കിയെന്ന പരാമർശത്തിന്‍റെ പേരിലായിരുന്നു ഹർജി. ബി.ജെ.പി നേതാവ് മീനാക്ഷി ലേഖിയാണ് രാഹുലിനെതിരേ കോടതിയലക്ഷ്യ ഹർജി നൽകിയിരുന്നത്. പുനഃപരിശോധന ഹർജിക്കാർ ഹാജരാക്കിയ മൂന്നു രഹസ്യരേഖകൾ പരിണിക്കുമെന്ന് കഴിഞ്ഞ ഏപ്രിലിൽ നല്കിയ വിധിയിൽ "ചൗക്കിദാർ ചോർ ഹേ' എന്ന് മോദിയെക്കുറിച്ച് കോടതി പറഞ്ഞെന്നാണ് രാഹുൽ പറഞ്ഞത്. ഇതിനു രാഹുൽ കോടതിയിൽ മാപ്പു പറഞ്ഞിരുന്നു.

You might also like

Most Viewed