റഫാൽ ഹർജികൾ സുപ്രീംകോടതി തള്ളി


ന്യൂഡൽഹി: റഫാൽ യുദ്ധവിമാന ഇടപാടിൽ അഴിമതിയാരോപിച്ച ഹർജികൾ തള്ളിയ വിധി പുനപരിശോധിക്കണമെന്ന ഹർജികളും സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ് ജസ്റ്റീസുമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം.ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് പുനപരിശോധനാ ഹർജികൾ തള്ളിയത്.നേരത്തെ സമർപ്പിച്ച ഹർജികളിൽ കഴിഞ്ഞ ഡിസംബർ 14ന് കേന്ദ്ര സർക്കാരിന് ക്ലീൻചിറ്റ് നൽകി സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതോടെയാണ് ഹർജിക്കാർ പുനപരിശോധനാ ഹർജിയുമായി വീണ്ടും സുപ്രീംകോടതിയിൽ എത്തിയത്. പുനപരിശോധനാ ഹർജികളും തള്ളിയത് നരേന്ദ്ര മോദി സർക്കാരിന് രാഷ്ട്രീയ വിജയമായി.

You might also like

Most Viewed