പൊതുമുതൽ നശിപ്പിച്ചതിന് ജെ.എൻ.യു വിദ്യാർത്ഥികൾക്കെതിരെ കേസ്


ന്യൂഡൽഹി: ഹോസ്റ്റൽ ഫീസ് വർദ്ധിപ്പിച്ചതിനെതിരെ ജെ.എൻ.യു സർവ്വകലാശാലയിൽ വിദ്യാർത്ഥികൾ നടത്തിയ സമരവുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികളുമായി പോലീസ്. സമരത്തിലേർപ്പെട്ടെ വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു. പൊതുമുതൽ നശിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് കേസ്. സമരത്തിന് നേതൃത്വം നൽകിയവർക്കെതിരെയും മറ്റ് കണ്ടാലറിയാവുന്നവർക്കെതിരെയുമാണ് കേസ്.ഫീസ് വർദ്ധനയ്ക്കെതിരെ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമായതിനു പിന്നാലെ ഫീസിൽ ഇളവ് വരുത്താൻ അധികൃതർ തീരുമാനിച്ചിരുന്നു. എന്നാൽ, നേരിയ ഇലവ് മാത്രമാണ് നൽകിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ വിദ്യാർത്ഥികൾ സമരം തുടരുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വിദ്യാർഥികൾക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിന് കേസെടുത്തിരിക്കുന്നത്.വിദ്യാർഥികൾക്കെതിരെ കേസെടുത്ത സംഭവത്തേക്കുറിച്ച് സർവകലാശാല അധികൃതരോ വിദ്യാർഥി പ്രതിനിധികളോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

You might also like

Most Viewed